Note: Currently new registrations are closed, if you want an account Contact us

Debian/മലയാളം/ഇന്സ്റ്റാളര്‍

From FSCI Wiki
Revision as of 19:30, 19 December 2006 by Pravs (talk | contribs) (പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു)

This page tracks the progess of Malayalam translation of the Debian Graphical Installer.

പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു

ഡെബിയന്‍ ഇന്സ്റ്റാളറിന്റെ പരിഭാഷ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നു. നിങ്ങള്ക്ക് qemu പോലുള്ള ഒരു എമുലേറ്ററിന്റെ സഹായത്തോടെ ഇത് പരീക്ഷിക്കാവുന്നതാണ്. ആദ്യ പടിയായി http://www.webalice.it/zinosat/g-i/rachana_w01.iso എന്ന image ഡൌണ്‍ലോഡ് ചെയ്യുക.

അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ആജ്ഞകളുപയോഗിച്ച് ഇത് പരീക്ഷിക്കാവുന്നതാണ്.

$ qemu-img create -f qcow test.img 2G Formating 'test.img', fmt=qcow, size=2097152 kB $ qemu -hda test.img -cdrom rachana_w01.iso -boot d

http://www.oszoo.org/wiki/index.php/Category:Qemu_downloads ല്‍ നിന്നും qemu ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

നിങ്ങള്ക്ക് ഉചിതമെന്ന് തോന്നുന്ന മാറ്റങ്ങള്‍ ഓരോ ലെവലിലേയും ഫയലുകളില്‍ നേരിട്ട് വരുത്താവുന്നതാണ്. ഉദാഹരണത്തിന് കൂടുതല്‍ വാക്യങ്ങളും ലെവല്‍1 ലായിരിക്കും. ഏതെല്ലാം ഭാഗങ്ങളാണ് ഓരോ ലെവലിലും ഉള്ക്കൊള്ളുന്നത് എന്നറിയാനായി ആ ലെവലിലെ വിവരണം നോക്കുക.

നിങ്ങള്ക്ക് ചെയ്യാവുന്ന പരീക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു:

  1. വ്യാകരണം
  2. സന്ദര്ഭത്തിനനുസരിച്ചുള്ള പരിഭാഷ (ഉദാഹരണത്തിന് no ക്ക് - വേണ്ട, അല്ല എന്നീ പരിഭാഷകളുണ്ടാകാം)
  3. ഒരേ വാക്ക് തന്നെ പലയിടത്തും പല തരത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം (ഉദാഹരണത്തിന് setup - സജ്ജീകരിക്കുക, ഒരുക്കുക എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം)
  4. ചില വാക്കുകളുടെ പരിഭാഷയേക്കാള്‍ ഉചിതം ഇംഗ്ലീഷ് വാക്കുകള്‍ തന്നെയാകാം (ഉദാഹരണത്തിന് interface - മുഖപ്പ്)
  5. ചില വാക്കുകളുടെ ഇംഗ്ലീഷ് വാക്കുകളേക്കാള്‍ ഉചിതം പരിഭാഷ തന്നെയാകാം (ഉദാഹരണത്തിന് server - സേവകന്‍)
  6. പാംഗോ ചിത്രീകരണം (വിദഗ്ദര്ക്ക് മാത്രം ശുപാര്ശ ചെയ്യുന്നു)

ഒരു ഫയലില്‍ മാറ്റം വരുത്തുന്നതിന് ആ പേജിലെ മുകളിലുള്ള 'edit' എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. അതിനെ കുറിച്ച് ചര്ച ചെയ്യാന്‍ ആ പേജിലെ മുകളിലുള്ള 'discussion' എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. പൊതുവായുള്ള പ്രശ്നങ്ങള്‍ http://groups.google.com/group/smc-discuss എന്ന വേദിയില്‍ ഉന്നയിക്കാവുന്നതാണ്. ഇതിനായി മുകളില്‍ കൊടുത്തിട്ടുള്ള കണ്ണിയില്‍ പോയി ചേര്ന്നതിന് ശേഷം smc-discuss@googlegroups.com എന്ന ഇതപാല്‍ വിലാസത്തില്‍ അയച്ചാല്‍ മതിയാകും.

ഇന്സ്റ്റാളര്‍ പരിഭാഷ വിവരണം

Status

ലെവല്‍1 ലെവല്‍2 ലെവല്‍3 ലെവല്‍4 ലെവല്‍5 ഇന്സ്റ്റാളേഷന്‍ മാന്വല്‍